വൈക്കം : എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ സ്റ്റേറ്റ് , സി.ബി.എസ്.ഇ തലത്തിലുള്ള വിദ്യാർത്ഥികളെയും, പ്രൊഫഷണൽ കോഴ്‌സുകളിൽ വിജയം നേടിയ വിദ്യാർത്ഥികളെയും സി.പി.എം വൈക്കം ടൗൺ നോർത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. വൈക്കം സത്യാഗ്രഹ സ്മാരക മന്ദിരത്തിൽ നടന്ന 'പ്രതിഭ 2022' വിദ്യാഭ്യാസ അവാർഡ് സമർപ്പണ സമ്മേളനം എം.ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വ റെജി സക്കറിയ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സി.പി ജയരാജ് അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി വിജയം നേടിയ വൈക്കം മടിയത്തറ സ്‌കൂളിനെയും, 44 വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രഞ്ജിത്ത്, ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് കവിത റെജി, സി.പി.എം വൈക്കം ഏരിയ കമ്മിറ്റി അംഗങ്ങളായ പി.ഹരിദാസ്, രാഗിണി മോഹൻ, എം.സുജിൻ എന്നിവർ പ്രസംഗിച്ചു . ലോക്കൽ കമ്മിറ്റി അംഗങ്ങളായ അഡ്വ എ.മനാഫ് സ്വാഗതവും ടി.ജി.ബാബു നന്ദിയും പറഞ്ഞു.