മാടപ്പള്ളി: കനത്തമഴയിൽ ഒന്നര ഏക്കറിലെ കൃഷി വെള്ളത്തിൽ മുങ്ങി. മാടപ്പള്ളി പഞ്ചായത്തിലെ മാടപ്പള്ളി ക്ഷേത്രത്തിന് സമീപത്ത് ശ്രീഭദ്രാ കാർഷിക പൈതൃക സമിതിയുടെ നേതൃത്വത്തിലാണ് ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയത്. ഓണത്തോടനുബന്ധിച്ച് വിളവെടുക്കാൻ പാകമായ പയർ, വെള്ളരി, വെണ്ട തുടങ്ങിയ പച്ചക്കറികളാണ് പൂർണമായും വെള്ളത്തിനടിയിലായത്. സമിതിയിലെ 16 അംഗങ്ങൾ ചേർന്നാണ് കൃഷിയുടെ പരിപാലനം. 75000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി സമിതി പ്രവർത്തകർ പറഞ്ഞു.