വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ വിനായകചതുർത്ഥി മഹോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. 1008 നാളികേരത്തിന്റെ അഷ്ടദ്റവ്യ മഹാഗണപതിഹോമവും , ഭഗവതിയ്ക്ക് പന്തീരായിരം പുഷ്പാഞ്ജലിയുമാണ് പ്രധാന ചടങ്ങുകൾ . ക്ഷേത്രത്തിന്റെ മുൻവശത്ത് വലിയ നെടുംപുര കെട്ടി അതിനുള്ളിൽ ക്രമീകരിച്ചിരിക്കുന്ന ഹോമകുണ്ഡത്തിലാണ് 1008 നാളികേരത്തിന്റെ അഷ്ടദ്റവ്യ മഹാഗണപതിഹോമം നടക്കുന്നത്.
ക്ഷേത്രം തന്ത്റി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി , മേൽശാന്തി കൃഷ്ണ പ്രസാദ് , ക്ഷേത്രം ഊരാഴ്മക്കാരായ ആനത്താനത്തില്ലത്ത് ഗോവിന്ദൻ നമ്പൂതിരി , ആനത്താനത്തില്ലത്ത് വാസുദേവൻ നമ്പൂതിരി , ആനത്താനത്തില്ലത്ത് ബാലചന്ദ്രൻ നമ്പൂതിരി , നാരായണൻ നമ്പൂതിരി , എ.വി.ഗോവിന്ദൻ നമ്പൂതിരി , എ.ബി.ഹരിഗോവിന്ദൻ നമ്പൂതിരി , മുരിങ്ങൂർ ഇല്ലത്ത് വിഷ്ണു നമ്പൂതിരി , ഇണ്ടംതുരുത്തി ഇല്ലത്ത് നീലകണ്ഠൻ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. ശ്രീകോവിലിൽ ഭഗവതിയ്ക്ക് പന്തീരായിരം പുഷ്പാഞ്ജലി നടത്തും. നാളെ പുലർച്ചെ 5.30ന് പന്തീരായിരം പുഷ്പാഞ്ജലിയുടെ ചടങ്ങുകൾ ആരംഭിക്കും. 6ന് അഷ്ടദ്റവ്യ മഹാഗണപതിഹോമം. വൈകിട്ട് വിൽപ്പാട്ട് , ദീപക്കാഴ്ച്ച, ഭഗവത് സേവ , തെക്കുപുറത്തു ഗുരുതി, വലിയ തീയ്യാട്ട് എന്നിവയും പ്രധാന ചടങ്ങാണ്.