വൈക്കം : കേരള പട്ടാര്യ സമാജം 40ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ സമാജം ആസ്ഥാന മന്ദിരത്തിൽ സമ്മേളനവും കൂട്ടായ്മയും നടത്തി. വാട്ടർ അതോറിട്ടി റിട്ട.എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ.കെ.ചന്ദ്രശേഖരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രകാശൻപിള്ള അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ഉപഹാരങ്ങളും നൽകി ആദരിച്ചു. സെക്രട്ടറി മോഹനൻ പുതുശേരി, തണങ്ങാട്ടിൽ മോഹനൻപ്പിള്ള ,എം.എസ് ശ്രീകുമാർ, രാജീവ് ശാരദാനിലയം, ശിവകുമാർ മഠത്തിൽ കോവിലകം, വനിതാ സമാജം പ്രസിഡന്റ് സ്മിത സുധീർ, സെക്രട്ടറി ഷീല പ്രകാശൻ, കെ.വി അനിത എന്നിവർ പ്രസംഗിച്ചു.