
അയ്മനം. പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിക്കെതിരെ അയ്മനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കുടമാളൂരിലെ ആശുപത്രിയ്ക്ക് വേണ്ടി കെട്ടിട നമ്പർ തിരുത്തി നൽകി തട്ടിപ്പ് നടത്തിയതിൽ ഭരണസമിതിയുടെ പങ്ക് അന്വേഷിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ജയ്മോൻ കരീമഠം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ജി.ഗോപകുമാർ, ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് അഗസ്റ്റിൻ ജോസഫ്, ദേവപ്രസാദ്, വിശ്വനാഥൻ, ബിജു, രമേശ് ചിറ്റക്കാട്ട്, ഒളശ്ശ ആന്റണി, ജെയിംസ് പാലത്തൂർ, സോജി തുടങ്ങിയവർ പ്രസംഗിച്ചു.