തെങ്ങണ: നെഹ്‌റു മെമ്മോറിയൽ പബ്ലിക് ലൈബ്രറി ആൻഡ് ക്ലബ് ഓണാഘോഷം സെപ്തംബർ 5, 6, 7 തീയതികളിൽ നടക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി യോഗം ഉദ്ഘാടനം ചെയ്യും. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഓണാഘോഷ മത്സരാർത്ഥികൾക്ക് സമ്മാനദാനവും, ലൈബ്രറി ആദ്യകാല സംഘാടകൻ സലിം പേഴത്തുംമൂടിനെ ആദരിക്കുകയും ചെയ്യും. ലൈബ്രറി പ്രസിഡന്റ് വി.പി മോഹനൻ അദ്ധ്യക്ഷത വഹിക്കും. സിനിമ ഗാനരചയിതാവ് രാജീവ് ആലുങ്കൽ മുഖ്യപ്രഭാഷണം നടത്തും. മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ, ജില്ലാ പഞ്ചായത്ത് മെമ്പർ മഞ്ജു സുജിത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു ജോസഫ്, ലൈബ്രറി താലൂക്ക് കൗൺസിൽ പ്രസിഡന്റ് ജയിംസ് വർഗീസ്, മാടപ്പള്ളി പഞ്ചായത്ത് മെമ്പർമാരായ ശാന്തമ്മ ബിനുകുമാർ, പി.എം നൗഫൽ, സന്ധ്യാ എസ്. പിള്ള, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.സി. ആന്റണി, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് എ.റ്റി. പ്രദീപ്, തോമസ് കെ. മാറാട്ടുകളം, പി.എം. ഷഫീഖ്, താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പർ കെ.ആർ. ശ്യാംകുമാർ, സി.കെ. അൻസാരി, മൈത്രി ഗോപീകൃഷ്ണൻ, പി.സി സാജുമോൻ എന്നിവർ പങ്കെടുക്കും.