കൊഴുവനാൽ: പഞ്ചായത്തിൽ പണവും ജോലിയും വാഗ്ദാനം ചെയ്ത എൽ.ഡി.എഫ് ഭരണസമിതിക്കെതിരെ കോൺഗ്രസ് കൊഴുവനാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് എ.കെ ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സതീഷ് ചോള്ളനി, ജോർജ്ജുകുട്ടി ചൂരയ്ക്കൽ, പി.സി ശ്രീകുമാർ, സിബി പുറ്റനാനി, ജോസി പൊയ്കയിൽ, മെർളി ജെയിസ്, പി.റ്റി മാത്യു, ലിസി വലിയപറമ്പിൽ, ഐസക് പുലവേലിൽ, ടി.ജെ സെബാസ്റ്റ്യൻ, ജോബിഷ് ജോഷി, ജസ്റ്റിൻ പുതുമന, സജീവ് വലിയപറമ്പിൽ, ടോമി തുടങ്ങിയവർ പ്രസംഗിച്ചു.