ചിറ്റാർ: സെന്റ് ജോർജ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ എട്ടുനോമ്പു തിരുനാൾ നാളെ മുതൽ സെപ്തംബർ എട്ടുവരെ ആഘോഷിക്കും. തിരുനാളിന്റെ ഭാഗമായി നാളെ മുതൽ എട്ടു വരെ എല്ലാ ദിവസവും വൈകുന്നേരം 6.45ന് ദൈവാലയത്തിൽ നിന്നും ബൈപാസ് റോഡിലെ ഗ്രോട്ടോയിലേക്ക് ജപമാല മെഴുകുതിരി പ്രദക്ഷിണം. നാളെ മുതൽ ഏഴു വരെ എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് ഒന്നിന് ആയിരം മണി ജപമാല. തിരുനാൾ ദിവസങ്ങളിൽ രാവിലെ ആറിന് ജപമാല, വിശുദ്ധ കുർബാന, നേവേന, വൈകുന്നേരം 5.45നും രാത്രി 7.30നും വിശുദ്ധ കുർബാന, നൊവേന എന്നിങ്ങനെയാണ് തിരുകർമ്മങ്ങൾ. നാലിന് രാവിലെ ഏഴിനും, ഒമ്പതിനും വൈകുന്നേരം 6.30നും 7.30നും വിശുദ്ധ കുർബാന, നൊവേന. തിരുനാൾ ദിവസമായ 8ന് രാവിലെ മുതൽ പായസ നേർച്ചവിതരണം. ആറിനു ജപമാല, വിശുദ്ധ കുർബാന, 10.30ന് തിരുനാൾ കുർബാന ഫാ. ക്രിസ്റ്റി പന്തലാനിക്കൽ. വൈകുന്നേരം 5.30ന് വിശുദ്ധ കുർബാന, 6.45ന് ജപമാലമെഴുകുതിരി പ്രദക്ഷിണം. രാത്രി 7.30ന് വിശുദ്ധ കുർബാന, നൊവേന.