seto

ചങ്ങനാശേരി. ജീവനക്കാർക്കും അദ്ധ്യാപകർക്കും ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കണമെന്നും മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്നും നാല് ഗഡു ക്ഷാമബത്ത കുടിശ്ശിക അനുവദിക്കണമെന്നും മരവിപ്പിച്ച ലീവ് സറണ്ടർ അനുവദിക്കണമെന്നും പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സെറ്റോ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടന്നു. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെയർമാൻ അഷറഫ് പറപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. അഷറഫ് ഇറിവേരി, എം.മനോജ്, സെലസ്റ്റിൻ സേവ്യർ, കെ.സി.ആർ തമ്പി, അരവിന്ദാക്ഷൻ, ബിനോ ജോൺസൺ, രഞ്ചിത്ത്, സ്മിത, രതീഷ് എന്നിവർ പങ്കെടുത്തു.