
കോട്ടയം. ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി ഓഡിറ്റ് വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടത്തിയ ഓഡിറ്റ് അദാലത്ത് സമാപിച്ചു. 71 ഗ്രാമപഞ്ചായത്തുകളേയും ഉൾപ്പെടുത്തിയാണ് അദാലത്ത് നടത്തിയത്. 244 ഓഡിറ്റ് റിപ്പോർട്ടുകൾ തീർപ്പാക്കി. ഓഡിറ്റ് റിക്കവറി ഇനത്തിൽ 57,65,586 രൂപ ഈടാക്കി. 2014- 2015 വർഷം വരെയുള്ള ഓഡിറ്റ് റിപ്പോർട്ടുകളിലുള്ള ഓഡിറ്റ് പരാമർശങ്ങൾ അദാലത്തിൽ പരിഗണിച്ചു. സീനിയർ ഡെപ്യൂട്ടി ഡയറക്ടർ എസ്.ഷൈജു, ഡെപ്യൂട്ടി ഡയറക്ടർ സി.ആർ.ബീനാകുമാരി, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ പി.രാജേഷ്‌കുമാർ, സൂപ്പർവൈസർമാരായ ജോണി മാത്യു, എം.എൻ.ജയ്ജീവ്, സി.ആർ.പ്രസാദ്, മാത്യു കെ.ഡാനിയേൽ എന്നിവർ നേതൃത്വം നൽകി.