
ചങ്ങനാശേരി. അഖിലകേരള ചേരമർ ഹിന്ദുമഹാസഭ ചങ്ങനാശേരി യൂണിയന്റെ നേതൃത്വത്തിൽ അയ്യൻകാളിയുടെ 159ാം ജയന്തി ആഘോഷം നടന്നു. നഗരസഭ ചെയർപേഴ്‌സൺ സന്ധ്യാ മനോജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ജി.കെ രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. മഹാസഭ വൈസ് പ്രസിഡന്റ് എ.വി.സാബു, സെക്രട്ടറി കൃഷ്ണൻകുട്ടി എന്നിവർ സന്ദേശം നൽകി. ഷാജി അടവിച്ചിറ, തമ്പി വാഴപ്പള്ളി, സുനിൽ വടക്കേക്കര, ഗോപി മഞ്ചാടിക്കര, അനൂബ് വാഴൂർ, സരോജ് കലയന്തടം, ശോഭ രാജേന്ദ്രൻ, പ്രസന്ന പായിപ്പാട് എന്നിവർ പങ്കെടുത്തു. ബി.എ ഇംഗ്ലീഷ് ഒന്നാം റാങ്ക് നേടിയ ഐശ്വര്യ ലക്ഷ്മി മോഹനനെയും എസ്.എസ്.എൽ.സി ജേതാക്കളെയും അനുമോദിച്ചു.