മുണ്ടക്കയം: ബീവറേജ് ഔട്ട് ലെറ്റിൽ നിന്നും മദ്യം മോഷ്ടിച്ച സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ ഫോട്ടോ പുറത്തുവിട്ടു പൊലീസ്.

കഴിഞ്ഞ ദിവസമാണ് പൈങ്ങണയിലെ ബീവറേജ് ഔട്ട് ലെറ്റിൽ മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ടുതകർത്താണ് കള്ളൻമാർ അകത്ത് പ്രവേശിച്ചത്. ഇവരുടെ വ്യക്തമല്ലാത്ത ചിത്രങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ചിത്രത്തിലുള്ളവരെ കുറിച്ച് വിവരം ലഭിച്ചാൽ മുണ്ടക്കയം പൊലീസിൽ വിവരം അറിയിക്കണമെന്ന് സി.ഐ. എ.ഷൈൻകുമാർ അറിയിച്ചു.