ഈരാറ്റുപേട്ട: ഇന്നലെ പുലർച്ചെ ആരംഭിച്ച മഴ പകൽ സമയത്തും തുടർന്നതോടെ മലയോരമേഖലയിൽ വീണ്ടും വെളളപൊക്ക ഭീഷണി. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുകയാണ്. മീനച്ചിലാറ്റിന്റെ ഇരുകരകളിൽ താമസിക്കുന്നവർ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മലയോര മേഖലയിൽ ഉരുൾപൊട്ടൽ ഭീഷണിയും നിലനിൽക്കുന്നുണ്ട്. പഴുക്കാകാനം നെല്ലാപ്പാറ ഭാഗത്ത് നിന്ന് ഒഴുകിയെത്തിയ വെള്ളം ഗതി മാറി ഒഴുകിയതോടെ മുന്നിലവ് പഞ്ചായത്തിലെ ആറ്റിലും കൈതോടുകളിലും വെള്ളം ക്രമാതീതമായി ഉയർന്നു. വാകക്കാട് ഭാഗത്ത് ആറ് കരകവിഞ്ഞതിനെ തുടർന്ന് മൂന്നിലവ് വാകക്കാട് റോഡില്‍ ഗതാഗതം തടസപ്പെട്ടു. ആറ്റില്‍ അതിശക്തമായ ഒഴുക്കുണ്ട്. ഈ മാസം ആദ്യം മൂന്നിലവില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വലിയ നാശം സംഭവിച്ചിരുന്നു.