
കോട്ടയം: കനത്തമഴയെത്തുടർന്ന് ജില്ലയിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയം താലൂക്കിൽ മൂന്നും ചങ്ങനാശേരിയിൽ നാലും ക്യാമ്പുകളാണുള്ളത്. 43 കുടുംബങ്ങളിലെ 155 പേരാണ് ഇവിടെയുള്ളത്. ചമ്പക്കര ഗവൺമെന്റ് എൽ.പി.എസ്., നെടുമണ്ണി പള്ളി പാരിഷ് ഹാൾ, വാകത്താനം തൃക്കോത്ത് ഗവൺമെന്റ് എൽ.പി.എസ്., എറികാട് എസ്.എൻ.ഡി.പി. ഹാൾ, പുതുപ്പള്ളി അങ്ങാടി എം.ഡി. എൽ.പി. സ്കൂൾ, ഇരവിനെല്ലൂർ ഗവൺമെന്റ് എൽ.പി.എസ്. എന്നിവിടങ്ങളിലായാണ് ക്യാമ്പുകൾ. ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.