ഏറ്റുമാനൂർ: നീണ്ടൂർ കൈപ്പുഴയിൽ കൃഷി ചെയ്ത പൂക്കൾ ഇനി ഓണവിപണിയിൽ. ഉത്തരവാദിത്വ ടൂറിസം ഗ്രാമമായ നീണ്ടൂരിൽ വിരിയുന്ന ബന്ദിപ്പൂക്കളാണ് ഇക്കുറി പൂക്കളങ്ങൾക്ക് നിറച്ചാർത്തേക്കുന്നത്. കൈപ്പുഴ സെന്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഫ്‌ളോറി കൾച്ചറിസ്റ്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് മഞ്ഞയും, ഓറഞ്ചും ജമന്തി ചെടികൾ കൃഷി ചെയ്ത് പൂക്കൾ വിപണിയിൽ എത്തിക്കാൻ സജ്ജമാക്കിയത്. സ്‌കൂൾ പ്രിൻസിപ്പൽ തോമസ് മാത്യുവിന്റ ആശയം നടപ്പാക്കാൻ മാനേജർ ഫാ . മാത്യു കട്ടിയാങ്കൽ പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുനൽകുകയായിരുന്നു.ആലപ്പുഴയിൽ നിന്നും ആഫ്രിക്കൻമാരി ഗോൾഡ് ഇനത്തിൽപ്പെട്ട 4000 തൈകൾ എത്തിച്ച് കൃഷി ആരംഭിക്കുകയായിരുന്നു.
ഗ്രാമപഞ്ചായത്തും, കൃഷിഭവനും, ഹോട്ടികൾച്ചർ മിഷനും പിന്തുണ നൽകി.