saha

പൊൻകുന്നം. സഹകരണ മേഖലയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കുക, ജീവനക്കാരുടെ പ്രമോഷൻ സാദ്ധ്യത ഇല്ലാതാക്കുന്ന ചട്ട ഭേദഗതി പിൻവലിക്കുക, ക്ഷാമബത്ത കുടിശിക, ഇൻസെന്റീവ് കുടിശ്ശിക ബാക്കി എന്നിവ നൽകുക, പെൻഷൻ പദ്ധതി പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചും ധർണയും വിജയിപ്പിക്കുന്നതിന് കെ.സി.ഇ.എഫ് ജില്ലാ പ്രസിഡന്റ് കെ.കെ. സന്തോഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. എം.ആർ.സാബുരാജൻ, ജോർജ് ജോസഫ്, ടി.ടി.മാത്യു, ടി.ജേക്കബ്, മനു പി.കൈമൾ, മനോജ് ജോസ്, സുനിൽ എം.ജോർജ് , രാജൻ സി ജി, പി.ജി.ഷാജിമോൻ, ജോസഫ് എബ്രഹാം എന്നിവർ സംസാരിച്ചു.