കുറവിലങ്ങാട് :മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ ജനനത്തിരുന്നാൾ, എട്ടുനോമ്പ് ആചരണം എന്നിവയ്ക്ക് നാളെ തുടക്കമാകും. തിരുനാളിന് ഒരുക്കമായി മരിയൻ കൺവെൻഷൻ ആരംഭിച്ചു. തോട്ടകം ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ആന്റണി പയ്യപ്പിള്ളിയാണ് നേതൃത്വം നൽകുന്നത്. 31ന് വൈകിട്ട് ഏഴ് മുതൽ ചെറിയപള്ളിയിൽ കുർബാനയുടെ 180 മണിക്കൂർ ആരാധന ആരംഭിക്കും. സെപ്തംബർ ഒന്നിന് രാവിലെ 6 15ന് എട്ടുനോമ്പ് തിരുനാൾ കൊടിയേറ്റ്, ആർച്ച് പ്രീസ്റ്റ് ഫാ.അഗസ്റ്റിൻ കുട്ടിയിൽ നിർവഹിക്കും. ആദ്യ വെള്ളിയും അനുരഞ്ജന ദിനവുമായ സെപ്തംബർ രണ്ടിനു പുലർച്ചെ 5.30 മുതൽ കുർബാന, വൈകിട്ട് അഞ്ചിന് നടക്കുന്ന കുർബാനയ്ക്ക് അൽഫോൻസ തീർത്ഥാടന കേന്ദ്രം ഡയറക്ടർ ഫാ.ജോസഫ് കാർമ്മികത്വം വഹിക്കും. സമാപനദിനമായ എട്ടിന് മേരിനാമദിനമായി ആചരിക്കും.