പൊൻകുന്നം: സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണം സബ്‌സിഡി വിപണി മംഗലത്തിൽ ബിൽഡിംഗിൽ ഇന്ന് രാവിലെ 10.30ന് ആരംഭിക്കും. സാധനങ്ങൾ വാങ്ങാൻ വരുന്നവർ റേഷൻ കാർഡുമായി എത്തണം.

ചിറക്കടവ്:ചിറക്കടവ് സർവീസ് സഹകരണ ബാങ്കും കൺസ്യൂമർ ഫെഡുമായി ചേർന്നുള്ള ഓണവിപണി ഇന്ന് രാവിലെ 10ന് ബാങ്ക് പ്രസിഡന്റ് പി.എൻ . ദാമോദരൻപിള്ള ഉദ്ഘാടനം ചെയ്യും. സബ്‌സിഡി നിരക്കിലുള്ള ഉല്പന്നങ്ങൾ ആവശ്യമുള്ളവർ റേഷൻ കാർഡുമായി മണ്ണംപ്ലാവ് ഹെഡ് ഓഫീസിൽ എത്തണം.