jishnu

ചിങ്ങവനം: ബാറിൽ യുവാവിനെ ആക്രമിച്ച കേസില്‍ പനച്ചിക്കാട് പണയിൽ വീട്ടിൽ ജിഷ്ണുവിനെ (27) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു. ചിങ്ങവനത്തുള്ള ബാറിൽ മദ്യപിച്ചുകൊണ്ടിരുന്ന യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ബാറിലെ ടി.വി ഓഫ് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിനുശേഷം പ്രതികൾ ഒളിവിൽ പോവുകയും, ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജിഷ്ണുവിനെ പിടികൂടുകയുമായിരുന്നു. പ്രതിക്ക് ചിങ്ങവനം, കോട്ടയം ഈസ്റ്റ്‌, മുണ്ടക്കയം,ചങ്ങനാശ്ശേരി സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവിലുണ്ട്. ഇയാളുടെ സുഹൃത്തിനായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.