കോട്ടയം: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കീഴിലുള്ള ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഉത്പന്ന പ്രദർശന വിപണന മേള 'ഓണം എക്‌സ്‌പോ' ഇന്ന് മുതൽ നാലുവരെ കോട്ടയം തിരുനക്കര മൈതാനത്ത് നടക്കും. മേളയുടെ ഉദ്ഘാടനം ഉന്ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവഹിക്കും.
ഭക്ഷ്യോത്പന്നങ്ങൾ, തുണിത്തരങ്ങൾ, കരകൗശല വസ്തുക്കൾ, ഇലക്ട്രോണിക്, ആയുർവേദ, ഗാർഹിക ഉൽപന്നങ്ങളും മേളയിൽ ലഭിക്കും. 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' പദ്ധതിയുടെ ഭാഗമായുള്ള ചെറുകിട സംരംഭങ്ങൾ പങ്കെടുക്കും.