കോട്ടയം: മേജർ അയ്മനം നരസിംഹസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് കൊടിയേറും. വൈകുന്നേരം അഞ്ചിന് ഒളശ സനൽകുമാർ സംഘത്തിന്റെ പഞ്ചാരിമേളം. 6.15ന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി പ്രേംശങ്കർ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്. തുടർന്ന് ക്ഷേത്ര ശ്രീകോവിൽ ഭാഗത്ത് സത്യൻ നാരായണൻ പൂർത്തിയാക്കിയ ദശാവതാര ചുവർച്ചിത്രങ്ങൾ ദേവസ്വം ബോർഡ് അംഗം പി.എം തങ്കപ്പൻ അനാച്ഛാദനം ചെയ്യും. 7ന് സാംസ്കാരിക സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡ് പ്രസിഡ​ന്റ് അഡ്വ.കെ. അനന്ത​ഗോപൻ അദ്ധ്യക്ഷത വഹിക്കും. കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. കളക്ടർ പി.കെ ജയശ്രീ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും. 8.30ന് ​ഗാനമേള. സെപ്തംബർ ഒന്നിന് കൊടിക്കീഴിൽ വിളക്ക്, നൃത്തനൃത്യങ്ങൾ. രണ്ടിന് കൂത്ത്, കഥാപ്രസം​ഗം. മൂന്നിന് സംഗീതസദസ്. നാലിന് ഹരികഥ, കർണശപഥം, പ്രഹ്ലാദചരിതം കഥകളി. അഞ്ചിന് ദേശവിളക്ക്, അയ്മനം പൂരം, കരോക്കെ ​ഗാനമേള. ആറിന് പള്ളിവേട്ട. ഏഴിന് ആറാട്ട്. എട്ടിന് രാവിലെ ഏഴുമുതൽ തിരുവോണം തൊഴീൽ എന്നിവ നടക്കും.