പാലാ: തീക്കോയി തലനാട് 5 കിലോമീറ്റർ റോഡ് ബി എം ആന്റ് ബി സി ടാറിംഗ് നടത്തി നവീകരിക്കുന്നതിന് 6.90 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാണി സി.കാപ്പൻ എം.എൽ.എ അറിയിച്ചു. 2020ലെ ബഡ്ജറ്റിൽ തീക്കോയി പാലം വീതികൂട്ടി നവീകരിക്കുന്നതിനുൾപ്പെടെ 8 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ പാലത്തിന് 50 വർഷത്തിലേറെ പഴക്കമുള്ളതിനാൽ വീതികൂട്ടി നവീകരിക്കുന്നത് പ്രായോഗികമല്ലെന്ന് പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയതിനെത്തുടർന്ന് പദ്ധതി നടപ്പാക്കുന്നതിന് തടസം നേരിട്ടു. തുടർന്ന് പാലം വീതി കൂട്ടുന്നത് ഒഴിവാക്കിയുള്ള എസ്റ്റിമേറ്റ് തയാറാക്കണമെന്ന് മാണി സി കാപ്പൻ എം.എൽ.എ നിർദ്ദേശിച്ചു. മഴ മാറിയാലുടൻ നവീകരണ നടപടികൾ ആരംഭിക്കുമെന്നും മാണി സി.കാപ്പൻ പറഞ്ഞു.