കുമാരനല്ലൂർ: നിരാലംബർക്കും രോഗികൾക്കും നവജീവൻ ട്രസ്റ്റ് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്തു. അരി, പലവ്യഞ്ജനം, പച്ചക്കറികൾ അടങ്ങിയ കിറ്റുകളാണ് ഇരുനൂറിലധികം കുടുംബങ്ങൾക്ക് നൽകിയത്. നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ കുമാരനല്ലൂർ സ്വദേശിനി വിതരണോദ്ഘാടനം നിർവഹിച്ചു. 777ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജി, വാർഡ് കൗൺസിലർ ടി.ആർ അനിൽകുമാർ, ഏഴാം വാർഡ് കൗൺസിലർ ഷൈനി തോമസ്, കുമാരനല്ലൂർ ദേവസ്വം പ്രതിനിധി നാരായണൻ നമ്പൂതിരി, ജലജ, നവജീവൻ ട്രസ്റ്റി പി.യു തോമസ് എന്നിവർ പങ്കെടുത്തു.