മൂലവട്ടം: മൂലവട്ടം ശ്രീകുറ്റിക്കാട്ട് ദേവീ ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ഉത്സവം ഇന്ന് രാവിലെ 6 മുതൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം, ആനയൂട്ട് എന്നീ ചടങ്ങുകളോടെ നടക്കും. ക്ഷേത്രം മേൽശാന്തി അറയ്ക്കൽ മഠം സുധി ശാന്തി, ജിതിൻ ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.