എരുമേലി: എസ്.എൻ.ഡി.പി യോഗം ഇരുമ്പൂന്നിക്കര ശാഖയിൽ വിശേഷാൽ പൊതുയോഗം യൂണിയൻ ചെയർമാൻ എം.ആർ ഉല്ലാസ് ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. യൂണിയൻ ജോ.കൺവീനർ വിനോദ് ജി മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് എൻഡോവ്മെൻറുകൾ സമ്മാനിച്ചു.യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗങ്ങളായ ഷിൻ ശ്യാമളൻ, സുജാത ഷാജി എന്നിവർ ആശംസകളർപ്പിച്ചു. എരുമേലിയിൽ നടക്കുന്ന സംയുക്ത ചതയദിനാഘോഷത്തിൽ മുന്നൂറ് പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. ശാഖാ സെക്രട്ടറി രമേഷ് ബാബു സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു