വൈക്കം : മരിയൻ തീർഥാടന കേന്ദ്രമായ കുടവെച്ചൂർ പള്ളിയിൽ പരിശുദ്ധ കന്യക മറിയത്തിന്റെ പിറവി തിരുനാളും എട്ടുനോമ്പാചരണവും ഇന്ന് ആരംഭിച്ച് 15ന് സമാപിക്കും. ഇന്ന് പുലർച്ചെ 5ന് ആരാധന, ജപമാല, 5.30 നും, 6.30നും വിശുദ്ധ കുർബാന, വൈകിട്ട് 4.30ന് ആഘോഷമായ സമൂഹബലി.ഫാ. ഹോർമിസ് മൈനാട്ടി മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് മോണ്ടളത്തിന്റെ വെഞ്ചരിപ്പ്, തിരുനാൾ കൊടിയേ​റ്റ്.

2ന് പുലർച്ചെ 5ന് ആരാധന, ജപമാല, 5.30നും, 6.30നും വിശുദ്ധ കുർബാന, 9.30ന് വിശുദ്ധ കുർബാന വൈകിട്ട് 5.30ന് കുർബാന നൊവേന

3ന് പുലർച്ചെ 5ന് ആരാധന, വൈകിട്ട് 5.30ന് കുർബാന, നൊവേന, സാൽവേ ലദീഞ്ഞ് ഫാ.ലിജോയ് വടക്കഞ്ചേരി. 4ന് രാവിലെ 6ന് ജപമാല, 6.30ന് ആഘോഷമായ സമൂഹബലി, വൈകിട്ട് 4ന് പൊതു ആരാധന 5ന് ദിവ്യകാരുണ്യ പ്രദക്ഷിണം. 5ന് രാവിലെ 6.15ന് ലൈത്തോരൻമാരുടെ വാഴ്ച. പ്രസുദേന്തി തിരഞ്ഞെടുപ്പ്.

വാഴ്ച ദിനമായ 6ന് വൈകിട്ട് 5.30ന് പ്രസുദേന്തി വാഴ്ച. വേസ്പര ദിനമായ 7ന് വൈകിട്ട് 4.30ന് അംബികാ മാർക്ക​റ്റ് കപ്പേളയിൽ രൂപം വെഞ്ചരിപ്പ്, പള്ളിയിലേക്ക് പ്രദക്ഷിണം. തിരുനാൾ ദിനമായ 8ന് പുലർച്ചെ 4.30ന് ആരാധന, ജപമാല, 5ന്, 6ന്, 7ന്, 8ന് വിശുദ്ധ കുർബാന. 9ന് വിശുദ്ധ കുർബാന, നൊവേന. 10.30ന് വാഴ്ച ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം. 3.30ന് പാട്ട് കുർബാന തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം, 8.30ന് വിശുദ്ധ കുർബാന.

9ന് മരിച്ചവരുടെ ഓർമ ദിനം. 10ന് രാവിലെ 9ന് വിമൻ വെൽ ഫെയർ തീർഥാടനം, വൈകിട്ട് 5.30ന് ജപമാല പ്രദക്ഷിണം, 12ന് രാവിലെ 6ന് വാഹന വെഞ്ചരിപ്പ്, 9.30ന് മേരിസംഗമം, 5.30ന് ജപമാല പ്രദക്ഷിണം. 14ന് രാവിലെ 5.30ന് ആരാധന, ജപമാല, വൈകിട്ട് 4.30ന് ആഘോഷമായ പ്രദക്ഷി ണം. 15ന് എട്ടാമിടം തിരുനാൾ, വൈകിട്ട് 4ന് ആഘോഷമായ വിശുദ്ധ കുർബാന, പ്രസംഗം, പ്രദക്ഷിണം കൊടിയിറക്കം, നീന്തുനേർച്ച എന്നിവ നടത്തുമെന്ന് വികാരി ഫാ. ജോസ് പാലത്തിങ്കൽ, അസിസ്​റ്റന്റ് വികാരി ഫാ. ജോമിഷ് വട്ടക്കര, ഫാ. കുര്യാക്കോസ് കളപ്പുരയ്ക്കൽ, വർഗീസ് സി.ഉഴുത്താൽ എന്നിവർ അറിയിച്ചു.