വൈക്കം : ചതയദിനാഘോഷത്തിനൊരുങ്ങി ക്ഷേത്രനഗരി.
എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തിൽ യൂണിയനിലെ അൻപത്തിനാല് ശാഖായോഗങ്ങളും ചേർന്നാണ് വൈക്കത്ത് ചതയദിനം ആഘോഷിക്കുന്നത്. ടൗൺ ഗുരുമന്ദിരത്തിലെ ഗുരുപൂജയ്ക്ക് ശേഷം യൂത്ത്മൂവ്മെന്റ് യൂണിയന്റെ നേതൃത്വത്തിൽ ചതയദിനസന്ദേശ ഇരുചക്രവാഹന റാലി ആരംഭിക്കും. 2ന് ചതയദിന ഘോഷയാത്ര യൂണിയൻ ഓഫീസ് അങ്കണത്തിൽ നിന്നും ആരംഭിക്കും. കച്ചേരിക്കവല, മുനിസിപ്പൽ ബസ്റ്റാന്റ്, കൊച്ചുകവല, ടി.കെ മാധവൻ സ്ക്വയർ, വടക്കേനട, പടിഞ്ഞാറേ നട, കച്ചേരിക്കവല വഴി ഘോഷയാത്ര ആശ്രമം സ്കൂളിൽ എത്തിച്ചേരും. 3.45ന് ആശ്രമം സ്കൂൾ അങ്കണത്തിൽ ചേരുന്ന ചതയദിന മഹാസമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എം.പി സെൻ സ്വാഗതം പറയും. മന്ത്രി പി.പ്രസാദ് ചതയദിനസന്ദേശം നൽകും. ഡി.ജി.പി (ഫയർ ആന്റ് റെസ്ക്യൂ) ബി.സന്ധ്യ ഐ.പി.എസ് പ്രതിഭകളെ ആദരിക്കും. തൃശൂർ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മീഷണർ ശിഖാ സുരേന്ദ്രൻ ഐ.എ.എസ് മെറിറ്റ് അവാർഡ് വിതരണം നടത്തും.
നഗരസഭ ചെയർപേഴ്സൺ രാധിക ശ്യാം, യോഗം അസി.സെക്രട്ടറി പി.പി സന്തോഷ്, ഡയറക്ടർ ബോർഡംഗം രാജേഷ്.പി.മോഹൻ, യൂണിയൻ കൗൺസിലർമാരായ ബിജു കൂട്ടുങ്കൽ, ബിജു തുരുത്തുമ്മ, മധു ചെമ്മനത്തുകര, രമേഷ്.പി.ദാസ്, ടി.എസ് സെൻ സുഗുണൻ, എം.എസ്.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി.പ്രസന്നൻ നന്ദി പറയും.
യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് പി.വി വിവേക്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീജ സാബു, ആശ്രമം സ്കൂൾ വൊക്കേഷണൽ ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ഷാജി.ടി.കുരുവിള, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ കെ.എസ്.സിന്ധു, പ്രഥമാദ്ധ്യാപിക പി.ആർ.ബിജി, എൽ.പി വിഭാഗം പ്രഥമാദ്ധ്യാപകൻ പി.ടി.ജിനീഷ്, സഹപാഠിക്കൊരു സാന്ത്വനം ജനറൽ കൺവീനർ വൈ.ബിന്ദു, ,സീനിയർ അസിസ്റ്റന്റുമാരായ റെജി.എസ്.നായർ, പ്രിയാ ഭാസ്ക്കർ എന്നിവർ സന്നിഹിതരായിരിക്കും.