കുമരകം: ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ വിനായകചതുർത്ഥി ഭക്തി നിർഭരമായി. ഗജപൂജ, അഷ്ടദ്രവ്യ സമന്വിതം, ഗണപതിഹോമം, ഗണപതി പൂജ, മോദക നേദ്യം, ചുണ്ടൽ നിവേദ്യം, ഉണ്ണിയപ്പ നേദ്യം, നവകം പഞ്ചഗവ്യ പൂജയും അഭിക്ഷേകവും ഗണിപതി പൂജ, വിശേഷാൽ അർച്ചന, മോദകനേദ്യം വിശേഷാൽ അർച്ചന എന്നിവ നടന്നു. ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ മേൽശാന്തി പി.എം. മോനേഷ് ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡന്റ് അഡ്വ വി.പി അശോകൻ സെക്രട്ടറി കെ.ഡി സലിമോൻ, ദേവസ്വം മാനേജർ എസ്.വി സുരേഷ് കുമാർ, പി.ജി ചന്ദ്രൻ, പി.എ സുരേഷ് എന്നിവർ നേതൃത്വം നൽകി. കുമരകം വടക്കുംകര ദേവീക്ഷേത്രത്തിൽ വിനായകചതുർത്ഥിയോട് അനുബന്ധിച്ചു ഇന്ന് നടന്ന ഗണപതിഹോമം, ഗണപതിക്ക് അപ്പം മൂടൽ എന്നീ ചടങ്ങുകൾക്ക്‌ ക്ഷേത്രം മേൽശാന്തി ബിജു ശാന്തി മുഖ്യ കാർമ്മികത്വം വഹിച്ചു.