വൈക്കം : ഒക്ടോബർ 19 മുതൽ 21 വരെ കോട്ടയത്ത് നടക്കുന്ന കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വൈക്കം ഏരിയ തല സ്വാഗതസംഘം രൂപീകരിച്ചു. തെക്കേനട പി.കൃഷ്ണപിള്ള സ്മാരക മന്ദിരത്തിൽ നടന്ന സ്വാഗതസംഘം രൂപീകരണയോഗം സി.പി.എം ജില്ലാ സെക്രട്ടറിയേ​റ്റ് അംഗം സി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയാ പ്രസിഡന്റ് പി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി എം.എസ്.സാനു, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.കുഞ്ഞപ്പൻ, ഏരിയ സെക്രട്ടറി ടി.ടി സെബാസ്​റ്റ്യൻ, സി.പി.എം വൈക്കം ഏരിയ സെക്രട്ടറി കെ.അരുണൻ, ഏരിയ കമ്മി​റ്റി അംഗം പി.ശശിധരൻ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി ടി.ജി.ബാബു, ബി.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി പി.കെ ഹരികുമാർ, കെ.കെ രഞ്ജിത്ത്, കവിത റെജി ( രക്ഷാധികാരികൾ), കെ.അരുണൻ (ചെയർമാൻ ), ടി.ടി.സെബാസ്​റ്റ്യൻ (സെക്രട്ടറി ), പി.ഹരിദാസ് (ട്രഷറർ ), പി.വി പുഷ്‌ക്കരൻ, സുരേഷ് കുമാർ, കെ.കുഞ്ഞപ്പൻ, കെ.കെ.ഗണേശൻ (വൈസ് ചെയർമാന്മാർ ), ആനന്ദ് ബാബു, ബിന്ദു അജി, ഒ.എം ഉദയപ്പൻ (ജോയിന്റ് സെക്രട്ടറിമാർ ) എന്നിവരെ തിരഞ്ഞെടുത്തു.