കുമരകം: കോട്ടയം തുറമുഖ വകുപ്പിൽ നിന്ന് ബോട്ട് മാസ്റ്റർ ലൈസൻസ് വിതരണം ചെയ്യണമെന്ന് സ്രാങ്ക് അസോസിയേഷൻ ആവിശ്യപ്പെട്ടു. നിലവിൽ സർവീസ് ബോട്ടുകൾക്കും, മറ്റ് ജലയാനങ്ങളിലും കേരള ഇൻലാൻറ്റ് വെസ്സൽ നിയമമാണ്. ഈ നിയമത്തിൽ ബോട്ട് മാസ്റ്റർ എന്ന ലൈസൻസ് ഇല്ല. ഈ സാഹചര്യത്തിൽ ജലഗതാഗത വകുപ്പിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും, ഉദ്ധ്യോഗാർത്ഥികൾക്കും ബോട്ട് മാസ്റ്റർ ലഭിക്കാതെ സ്ഥാനകയറ്റമോ, പി എസ് സി ടി തസ്തികയിൽ അപേക്ഷ സമർപ്പിക്കാനോ കഴിയില്ല. ഉദ്യോഗാർത്ഥികളുടെ ഭാവി മനസിലാക്കി ബോട്ട് മാസ്റ്റർ ലൈസൻസ് ടെസ്റ്റുകൾ നടത്തുവാൻ തുറമുഖ വകുപ്പ് തയ്യാറാകണമെന്നു സ്രാങ്ക് അസോസിയേഷൻ ആവിശ്യപ്പെട്ടു. സ്രാങ്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സി.എൻ ഓമനകുട്ടൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് കുപ്പപ്പുറം, സംസ്ഥാന ട്രഷറർ എം സി മധുകുട്ടൻ ,വൈസ് പ്രസിഡൻറ്റുമാരായ ജോൺ ജോബ്, ഷൈജു, സൂരജ് പാണാവള്ളി, സബിൻ സത്യൻ, ജോയിൻറ്റ് സെക്രട്ടറിമാരായ വിനോദ് നടുത്തുരുത്ത്, കിഷോർ കാവാലം, സുധീർ, കമ്മറ്റി അംഗങ്ങളായ റ്റോജി, വിനിൽ കുമാർ, സജീവ്, പ്രസാദ് കട്ടകുഴി, രക്ഷാധികാരി അനൂപ് ഏറ്റുമാനൂർ തുടങ്ങിയവർ പങ്കെടുത്തു.