pooht

കോട്ടയം . ഭിന്നശേഷിയുള്ളവരുടെ സമഗ്ര വികസന ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി ന്യൂറോളജി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ സുനിൽ പെരുമാനൂർ നിർവഹിച്ചു. കെ എസ് എസ് എസ് പ്രോഗ്രാം ഓഫീസർ ഷൈല തോമസ്, സി ബി ആർ കോർഡിനേറ്റർ മേരി ഫീലിപ്പ്, സി ബി ആർ സന്നദ്ധ പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു. ക്യാമ്പിന് ഗ്രേസ്സിക്കുട്ടി മാത്യു നേതൃത്വം നൽകി.