പാലാ: മീനച്ചിൽ താലൂക്കിലെ പ്രമുഖ ക്ഷേത്രങ്ങളിൽ വിനായക ചതുർത്ഥി ആഘോഷിച്ചു.
ഏഴാച്ചേരി കാവിൻപുറം ഉമാഹേശ്വരക്ഷേത്രത്തിൽ അഷ്ടദ്രവ്യമഹാഗണപതി ഹോമം, മുക്കുറ്റി പുഷ്പാഞ്ജലി, ഗണപതിക്ക് കറുകമാല സമർപ്പണം, പ്രസാദ വിതരണം, നവഗ്രഹപൂജ എന്നിവ നടന്നു. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.
പാലാ കടയം ഇടയാറ്റ് സ്വയംഭൂ ബാലഗണപതി ക്ഷേത്രത്തിൽ കല്ലമ്പള്ളി ഇല്ലം ദാമോദരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം, പ്രസാദവിതരണം എന്നിവ നടന്നു. ചെമ്പൈ സംഗീതസഭയുടെ നേതൃത്വത്തിൽ ഗണേശ സംഗീതോത്സവം, ഉണ്ണിയൂട്ടും പ്രസാദമൂട്ടും നടന്നു.
അന്തിനാട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ചങ്ങുകൾകക് ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട പയ്യപ്പിള്ളി ഇല്ലത്ത് മാധവൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. മഹാഗണപതി ഹോമദർശനം, പ്രസാദ വിതരണം എന്നിവനടന്നു.
പാലാ ആൽത്തറ ശ്രീരാജരാജഗണപതി ക്ഷേത്രത്തിൽ നടന്ന അഷ്ടദ്രവ്യമഹാഗണപതിഹോമത്തിൽ നിരവധി ഭക്തർ പങ്കെടുത്തു.
ഇടപ്പാടി ആനന്ദഷണ്മുഖ സ്വാമി ക്ഷേത്രത്തിൽ മഹാഗണപതിപൂജ, അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഗജപൂജ, ആനയൂട്ട് എന്നിവയായിരുന്നു ചടങ്ങുകൾ. മേൽശാന്തി സനീഷ് വൈക്കം മുഖ്യകാർമ്മികത്വം വഹിച്ചു.
തലനാട് ശ്രീ ജ്ഞാനേശ്വര മഹാദേവ ക്ഷേത്രത്തിൽ 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹോമം ക്ഷേത്രം മേൽശാന്തി രഞ്ചൻ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു.
കിടങ്ങൂർ ശ്രീമഹാഗണപതി ക്ഷേത്രം, കുമ്മണ്ണൂർ നടയ്ക്കാംകുന്ന് ഭഗവതിക്ഷേത്രം, ഏഴാച്ചേരി ഒഴയ്ക്കാട്ട് ദേവീക്ഷേത്രം, ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രം, കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പാലാ ളാലം മഹാദേവക്ഷേത്രം, കടപ്പാട്ടൂർ മഹാദേവക്ഷേത്രം, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മുരിക്കുംപുഴ ദേവീക്ഷേത്രം, ചെത്തിമറ്റം തൃക്കയിൽ മഹാദേവക്ഷേത്രം, മീനച്ചിൽ വടക്കേക്കാവ്, വലവൂർ മഹാദേവക്ഷേത്രം, രാമപുരം നാലമ്പലങ്ങൾ, വെള്ളാപ്പാട് ശ്രീഭഗവതിക്ഷേത്രം എന്നിവിടങ്ങളിലും വിപുലമായരീതിയിൽ വിനായകചതുർത്ഥി ആഘോഷം നടന്നു.