നെച്ചിപ്പുഴൂർ: ഇൻഡ്യാ റബർ മീറ്റ് 2022 ൽ പങ്കെടുത്ത് ഫാം മെക്കനൈസേഷനെക്കുറിച്ച് സംസാരിച്ച നെച്ചിപ്പുഴൂർ റബർ ഉത്പാദക സംഘാംഗം കെ.എം ചിൻമയൻ എടാട്ടുകണ്ടത്തിലിനെ സംഘത്തിന്റെ വിശേഷാൽ കമ്മറ്റി യോഗം ചേർന്ന് അനുമോദിച്ചു. പ്രസിഡന്റ് സുരഭി മാധവൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റബർ ബോർഡ് ഡെവലപ്‌മെന്റ് ഓഫീസർ വി.സി ജയിംസ്, കമ്മറ്റി അംഗങ്ങളായ വി.കെ. ശശികുമാർ, പി.പി. ജനാർദന കൈമ്മൾ, സി.ജെ. സെബാസ്റ്റ്യൻ, ജോസ് ജോസഫ്, വി.പി. സത്യൻ, കർഷക പ്രമുഖരായ സജി ജോർജ് മൂലക്കുന്നേൽ, വി.എസ്. ജോസഫ് വെട്ടുകല്ലേൽ തുടങ്ങിയവർ പങ്കെടുത്തു.