പാലാ: പാലായിലെ സിനിമാപ്രേമികളുടെ ചിരകാല അഭിലാഷമായിരുന്ന മൾട്ടിപ്ലക്‌സ് തിയേറ്റർ യാഥാർത്ഥ്യമാകുന്നു. പുത്തേട്ട് സിനിമാസിന്റെ 3 സ്‌ക്രീനോടുകൂടിയ മൾട്ടിപ്ലക്‌സ് തിയേറ്റർ 3ന് വൈകിട്ട് 5ന് സാംസ്‌കാരിക സിനിമാ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ, സാമൂഹിക, സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുക്കും. കൊട്ടാരമറ്റം പുത്തേട്ട് ആർക്കേഡിലാണ് പുത്തേട്ട് സിനിമാസ് പ്രവർത്തനം ആരംഭിക്കുന്നത്. 4 മുതൽ പ്രദർശനങ്ങൾ ആരംഭിക്കും. ടിക്കറ്റുകൾ ഓൺലൈനിൽ www.puthettucinemas.com എന്ന വെബ്‌സൈറ്റിൽ ബുക്ക് ചെയ്യാം. ഉന്നതനിലവാരത്തിലുള്ള ദൃശ്യശ്രവണ അനുഭവത്തോടെയാണ് തിയേറ്റർ ഒരുക്കിയിരിക്കുന്നത്. ഫുഡ്‌കോർട്ട്, സ്‌നാക്ക്ബാർ, വിശാലമായ പാർക്കിംഗ്, ടോയ്‌ലറ്റ്, ലോബി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.