മുണ്ടക്കയം: കൊക്കയാർ കുറ്റിപ്ലാങ്ങാട് ആനന്ദഭവനിൽ പൊന്നമ്മ ഭാസ്കരൻ (63)ന് കാട്ടുപന്നിയുടെ അക്രമത്തിൽ പരിക്കേറ്റു. കുറ്റിപ്ലാങ്ങാട് വനത്തിൽ കാടുതെളിക്കൽ ജോലിക്കിടെയാണ് അപകടമുണ്ടായത്. കാലിന് പരിക്കുണ്ട്. ഇവരെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊക്കയാർ -വെംബ്ലി റോഡ്, കുറ്റിപ്ലാങ്ങാട് ഭാഗം, വെംബ്ലി - ഏന്തയാർ റോഡ് എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്.