
കോട്ടയം . ഓണം അടുത്തതോടെ പച്ചക്കറികൾക്ക് വില കുതിയച്ചുയരുന്നത് സാധാരണക്കാരെ ദുരിതത്തിലാക്കുന്നു. രണ്ടാഴ്ച മുൻപ് വരെ വില കുറഞ്ഞ് നിന്ന പച്ചക്കറികൾക്ക് കിലോയ്ക്ക് 20 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഓണവിപണി ലക്ഷ്യമിട്ട് പ്രാദേശിക കർഷകർ കൃഷി ചെയ്ത പച്ചക്കറികൾ അപ്രതീക്ഷിത മഴയിൽ നശിച്ചതും വിലവർദ്ധനവിന് ഇടയാക്കി. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് പച്ചക്കറികൾ സംസ്ഥാനത്തേയ്ക്ക് എത്തിക്കുന്നത്. നാരങ്ങ, കാരറ്റ് എന്നിവയ്ക്കാണ് വില കൂടുതൽ. കുറവ് കോവയ്ക്ക, പടവലങ്ങ, വെള്ളരി എന്നിവയ്ക്കാണ്. ഓണം അടുക്കുന്നതോടെ പച്ചക്കറികളുടെ വിലയിൽ ഇനിയും വർദ്ധനവ് ഉണ്ടാകുമെന്ന് വ്യാപാരിയായ ബിനോയ് പറഞ്ഞു.
വില നിലവാരം ഇങ്ങനെ.
മുളക് 68, കാരറ്റ് 80, വെണ്ടയ്ക്ക 46, ബീറ്റ്‌റൂട്ട് 46, തക്കാളി 44, ബീൻസ് 68, കാബേജ് 60, പയർ 60, കറിക്കായ 60, മുരിങ്ങയ്ക്ക് 60, കത്രിക്ക 44, മാങ്ങ 80, വെള്ളരി 40, പടവലം 48, പച്ചതക്കാളി 36, കിഴങ്ങ് 48, സവാള 25, ഏത്തയ്ക്ക 65, മത്തൻ 40, ചേമ്പ് 90, ചേന 60, കൂർക്ക് 80
ഹോർട്ടികോർപ്പ് വില.
കത്തരി 35, വഴുതന 40, വെണ്ട 38, പാവയ്ക്ക് 55, പയർ 48, മുളക് 68, പടവലം 43, കായ് 43, മാങ്ങ 52, കാരറ്റ് 80, കാബേജ് 35, ബീൻസ് 48, ബീറ്റ് റൂട്ട് 58, മത്തങ്ങ 25, കോവയ്ക്ക 32, വെള്ളരി 28, നാരങ്ങ 65, മുരിങ്ങക്ക 35, ചേന 28, സവാള 25.