railway

കോട്ടയം . ഏറ്റുമാനൂർ നിന്ന് ചിങ്ങവനം വരെ 17 കിലോമീറ്റർ അടക്കം നിർമ്മാണം പൂർത്തിയാക്കിയ 632 കിലോമീറ്റർ മീറ്റർ നീളമുള്ള ഇരട്ടപ്പാത പ്രധാനമന്ത്രി നരേന്ദ്രമോദി നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിൽ ചേരുന്ന യോഗത്തിൽ വച്ച് ഇന്ന് ഉദ്ഘാടനം ചെയ്യുമെന്ന് തോമസ് ചാഴികാടൻ എംപി അറിയിച്ചു. പ്രധാനമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിന്റെ ഓൺലൈൻ പ്രദർശനം കോട്ടയം റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ പ്രത്യേകം തയ്യാറാക്കുന്ന സ്റ്റേജിൽ പ്രദർശിപ്പിക്കും. എറണാകുളത്തേക്ക് കോട്ടയത്ത് നിന്ന് പുതിയ മെമു സർവീസ് ആരംഭിക്കും. മെമുവിന്റെ ഫ്ലാഗ് ഓഫ് വൈകിട്ട് 5.45 ന് തോമസ് ചാഴികാടൻ എം പി നിർവഹിക്കും കോട്ടയം റെയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടത്തിന്റെ നിർമ്മാണവും, സ്റ്റേഷൻ കെട്ടിടത്തിന്റെ നവീകരണവും ഡിസംബറിൽ പൂർത്തിയാക്കും.