rape

ചങ്ങനാശേരി . പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയ്ക്ക് 10 വർഷം തടവും, 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുറിച്ചി മന്ദിരം ചൂളപ്പറമ്പിൽ സി കെ അനിൽ (47) നെയാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി ജി പി ജയകൃഷ്ണൻ ശിക്ഷിച്ചത്. പ്രോസിക്യൂഷനായി 13 പ്രമാണങ്ങളും 15 സാക്ഷികളെയും ഹാജരാക്കി. ചിങ്ങവനം എസ് ഐ ആയിരുന്ന അബ്ദുൾ ജലിൽ ആണ് കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. പ്രതി 5 വർഷം കഠിന തടവും 20,000 രൂപ കേസിലെ ഇരയ്ക്ക് നൽകണമെന്ന് വിധിയിൽ പ്രത്യേകം പ്രസ്താവിച്ചു. പ്രോസിക്യൂഷനായി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി എസ് മനോജ് ഹാജരായി.