പാലാ: നഗരത്തിലെ പൊട്ടിപൊളിഞ്ഞ പ്രധാന റോഡുകൾ റീടാർ ചെയ്യാൻ നടപടി സ്വീകരിച്ചതായി നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര അറിയിച്ചു. വൺവേ ട്രാഫിക്കുള്ള റിവർവ്യൂ റോഡ് പാടേ തകർന്നിരുന്നു. വിഷയം പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയറുമായി ചർച്ച ചെയ്തതായി ചെയർമാൻ പറഞ്ഞു. റിവർവ്യൂ റോഡ് റീ ടാർ ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ച് കരാർ നൽകിയതായും ചെയർമാൻ അറിയിച്ചു.

ജനറൽ ആശുപത്രി റോഡ് റീ ടാർ ചെയ്യുവാൻ 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. സ്‌കൂൾ കവാടങ്ങൾക്ക് സമീപത്തെ മാഞ്ഞുപോയ സീബ്രാലൈനുകൾ വരയ്ക്കാൻ നടപടി സ്വീകരിക്കും.