milk

കോട്ടയം . പാമ്പാടി ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ സഹകരണത്തോടെ പാൽ ഉപഭോക്തൃ മുഖാമുഖം പരിപാടി പാമ്പാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തും. സെപ്തംബർ രണ്ടിന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി ഉദ്ഘാടനം ചെയ്യും. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം അദ്ധ്യക്ഷത വഹിക്കും. പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി മുഖ്യപ്രഭാഷണം നടത്തും. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി ആർ ശാരദ പദ്ധതി വിശദീകരിക്കും. ജില്ലാ പഞ്ചായത്തംഗം രാധാ വി നായർ, പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം അനീഷ് പന്താക്കൽ, ഗ്രാമപഞ്ചായത്തംഗം ഷേർളി തര്യൻ തുടങ്ങിയവർ പങ്കെടുക്കും.