cre

കോട്ടയം . ടി വി പുരം ഗ്രാമപഞ്ചായത്തിൽ പൊതുശ്മശാനം യാഥാർഥ്യമാകുന്നു. അഞ്ചാം വാർഡിലെ ചേരിക്കലിലെ പഞ്ചായത്ത് വക 28 സെന്റ് ഭൂമിയിൽ 81 ലക്ഷം രൂപ ചെലവഴിച്ചാണ് ശ്മാശാനം നിർമിക്കുന്നത്. കെട്ടിടത്തിന്റെ നിർമാണത്തിന് 48.50 ലക്ഷം രൂപയും ഉപകരണങ്ങൾക്കായി 32 ലക്ഷം രൂപയുമാണ് ചെലവിടുന്നത്. സ്ഥലപരിമിതിയും താഴ്ന്നപ്രദേശങ്ങളിൽ മിക്കപ്പോഴും വെള്ളക്കെട്ടു രൂപപ്പെടുന്ന സാഹചര്യത്തിലും സംസ്‌കാര ചടങ്ങുകൾക്കായി വൈക്കം മുനിസിപ്പാലിറ്റിയിലെയും തൃപ്പൂണിത്തുറയിലെയും പൊതുശ്മശാനങ്ങളെയാണു ഇവിടുത്തുകാർ ആശ്രയിച്ചിരുന്നത്. ഈ പ്രതിസന്ധിക്കു ശ്വാശത പരിഹാരമാണ് ഒരുങ്ങുന്നത്. പട്ടികജാതി, പട്ടികവർഗ കോളനികൾ ഉൾപ്പെടെ 19 കോളനികളാണ് ഗ്രാമപഞ്ചായത്തിലുള്ളത്. നിർമാണ പ്രവർത്തനങ്ങൾ ആറുമാസം കൊണ്ട് പൂർത്തീകരിക്കും.