പൊട്ടൻ തമ്പാച്ചി

സി.പ്രകാശ്

pottan

കനൽക്കൂമ്പാരത്തിലും ആളിപ്പടരുന്ന അഗ്നികുണ്ഡത്തിലും മലർന്ന് കിടന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് തർക്കവും വേദാന്തവും ഫലിതവും കലർത്തി തനിക്ക് ചുറ്റും കുറിക്കു കൊള്ളുന്ന ചോദ്യങ്ങൾ തൊടുക്കുന്ന തെയ്യമാണ് പൊട്ടൻ തെയ്യം.ഉത്തര മലബാറിന്റെ നാട്ടുഭാഷയിൽ തമ്പാച്ചി എന്ന പദം ദൈവത്തെ കുറിക്കുന്നു.മനുഷ്യനെ ദൈവമാക്കുന്ന കലയത്രേ തെയ്യം.ഉത്തര മലബാറിന്റെ അനുഷ്ഠാനകല.അതിനപ്പുറത്ത് അതൊരനുഭവമാകുന്നത് എങ്ങനെയാണ്? അത് നിറവേറ്റുന്ന സാമൂഹിക ധർമ്മമെന്താണ്? ഈ ചോദ്യങ്ങൾ കുട്ടികളുടെ ഭാഷയിൽ ചോദിക്കുകയും കുട്ടികൾക്ക് മനസിലാകുന്ന വിധം ഉത്തരം തേടുകയുമാണ് ഈ പുസ്തകത്തിലൂടെ സി.പ്രകാശ് നിർവഹിക്കുന്നത്.

പ്രസാധകർ: കറന്റ് ബുക്സ്,തൃശൂർ