
സുരേഷ് ഗോപി - ജോഷി ചിത്രം 'പാപ്പൻ' കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്. ഗോകുൽ സുരേഷ്, നൈല ഉഷ, മാല പാർവതി അടക്കമുള്ള വൻതാരനിര അണിനിരന്ന ചിത്രം മികച്ച അഭിപ്രായത്തോടെ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
കഴിഞ്ഞ ദിവസം മാല പാർവതി ചിത്രത്തിന്റെ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. എന്നാൽ പോസ്റ്ററിന് താഴെ ചില മോശം കമന്റുകൾ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികരണവുമായെത്തിയിരിക്കുകയാണ് നടിയിപ്പോൾ. രാഷ്ട്രീയ എതിർപ്പുകൾ രാഷ്ട്രീയമായി തീർക്കണമെന്നും ഇത്തരത്തിലുള്ള കമന്റുകൾ ഒഴിവാക്കണമെന്നും നടി ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ബഹുമാനപ്പെട്ട ഫേസ്ബുക്ക് പേജിലെ സ്നേഹിതരേ. ഒരപേക്ഷയുണ്ട്.
"പാപ്പൻ " എന്ന ചിത്രത്തിൻ്റെ ഒരു പോസ്റ്റർ, ഷെയർ ചെയ്തതോടെ.. പോസ്റ്ററിൻ്റെ താഴെ ചില മോശം കമൻ്റുകൾ കാണാനിടയായി. ദയവ് ചെയ്ത് അതിവിടെ, ഈ പേജിൽ ഒഴിവാക്കുക. നിങ്ങളുടെ രാഷ്ട്രീയ എതിർപ്പുകൾ.. രാഷ്ട്രീയമായി തീർക്കുക!