boy

കുഞ്ഞുങ്ങൾ പാട്ടുപാടുന്നതിന്റെയും കുസൃതി കളിക്കുന്നതിന്റെയുമൊക്കെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. അത്തരത്തിൽ സൈക്കിളിൽ നിന്ന് വീഴുന്ന ഒരു കൊച്ചുകുട്ടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഒരു കുട്ടി വീഴുന്ന വീഡിയോയ്ക്ക് എന്താണിത്ര പ്രത്യേകത എന്നല്ലേ?

കുട്ടി വീണതിലല്ല, അതിനുശേഷം ചെയ്ത കാര്യത്തിലാണ് പ്രത്യേകതയുള്ളത്. സൈക്കിൾ ചവിട്ടുന്നതിനിടെ കുട്ടി നിലത്തുവീഴുകയായിരുന്നു. എന്നാൽ ഈ കൊച്ചുമിടുക്കൻ കരയുകയോ, സൈക്കിൾ എടുത്ത് പൊക്കാൻ ശ്രമിക്കുകയോ അല്ല ചെയ്തത്. പിന്നെ എന്താണെന്നല്ലേ?

സൈക്കിളിനടുത്തേക്ക് വന്ന് ഡാൻസ് കളിച്ചാണ് ഈ മിടുക്കൻ ഏവരെയും അമ്പരപ്പിച്ചത്. പതിനൊന്ന് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. ഐ എ എസ് ഓഫീസറായ അവ്നീഷ് ശരൺ ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

Attitude Matters.🔥 pic.twitter.com/qJ6iVoOVVv

— Awanish Sharan (@AwanishSharan) July 28, 2022