
സെയ്‌ഫ് അലി ഖാനും, മക്കളായ തൈമൂർ, ജഹാംഗീർ അലി ഖാൻ എന്നിവരോടൊപ്പം യൂറോപ്പ് യാത്രയിലായിരുന്നു നടി കരീന കപൂർ. നാളുകൾ നീണ്ട യാത്രയ്‌ക്കൊടുവിൽ വീട്ടിലേക്ക് പോകുന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ് താരമിപ്പോൾ.
വി നെക്ക് വസ്ത്രത്തിൽ യൂറോപ്പിലെ റസ്റ്റോറന്റിൽ വിശ്രമിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് വീട്ടിലേക്ക് പോകുന്ന വിവരം താരം അറിയിച്ചത്. നടിയുടെ വസ്‌ത്രമാണ് ചിത്രത്തിൽ ഫാഷൻ പ്രേമികളെ ആകർഷിച്ചത്.
ഈ വസ്ത്രം എവിടെ നിന്നാണ് വാങ്ങിയതെന്നും, എത്ര പൈസയ്ക്കാണ് വാങ്ങിയതെന്നുമൊക്കെ ആരാധകർ കണ്ടെത്തുകയും ചെയ്തു. പട്രീസിയ പെപ്പെ വെബ്‌സൈറ്റിൽ കരീധ ധരിച്ചിരിക്കുന്ന വസ്ത്രം ലഭ്യമാണ്. ഇതിന്റെ വിലയാണ് ഫാഷൻ ലോകത്തെ അമ്പരപ്പിച്ചത്. ഈ വി-നെക് ഡ്രസിന് 14,020 രൂപയാണ് വില.