modi

പാട്‌ന: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽതന്നെ ബിജെപി നേരിടുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. ബിജെപിയുടെ ഏഴ് പോഷകസംഘടനകളുടെ സംയുക്ത ദേശീയ എക്സിക്യൂട്ടീവ് യോഗത്തെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മോദിയുടെ നേതൃത്വത്തിൽ മൂന്നാം തവണയും ബിജെപി കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കും. മോദിയുടെ വ്യക്തിപ്രഭാവവും കേന്ദ്രസ‌ർക്കാരിന്റെ മികച്ച പ്രവർത്തനങ്ങളും മുൻപ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച സീറ്റുകളേക്കാൾ കൂടുതൽ നേടാൻ ബിജെപിയെ സഹായിക്കും. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പോഷക സംഘടനകൾ ശക്തമാകണമെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം, ബീഹാറിലെ ഉൾപ്പടെ ബിജെപിയുടെ എല്ലാ ഘടകകക്ഷികളും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഒപ്പമുണ്ടാകുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി അരുൺ സിംഗ് പറഞ്ഞു.