astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com

2022 ഓഗസ്റ്റ് 2 -1197 കർക്കടകം 17 - ചൊവ്വാഴ്ച. (വൈകുന്നേരം 5 മണി 28 മിനിറ്റ് 20 സെക്കന്റ് വരെ ഉത്രം നക്ഷത്രം ശേഷം അത്തം നക്ഷത്രം)


അശ്വതി: കുടുംബജീവിതം മെച്ചപ്പെടും. കുടുംബത്തോടൊപ്പം കുടുതല്‍ സമയം ചെലവഴിക്കാനാകും. ദാമ്പത്യ ജീവിതത്തില്‍ ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. പ്രണയിതാക്കള്‍ക്കിടയില്‍ സ്‌നേഹം വളരും. ചെലവ് വര്‍ദ്ധിക്കും.

ഭരണി: വിദ്യാര്‍ത്ഥികള്‍ക്ക് സമയം നല്ലതാണ്. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങും. സാമ്പത്തികമായി സമയം മെച്ചപ്പെടും. കുടുംബ സ്വത്ത് സംബന്ധിച്ച് അനുകൂലമായി തീരുമാനമുണ്ടാകും.

കാര്‍ത്തിക: കുടുംബത്തില്‍ സന്തോഷവും സമാധാനവും നില നില്‍കും. പ്രണയബന്ധം ശക്തിപ്പെടും. കാരുണ്യ പ്രവര്‍ത്തനങ്ങൾ നടത്താനാകും.സമ്പത്ത് നേടാനാകുമെങ്കിലും ചെലവും അതിനനുസരിച്ച് വര്‍ദ്ധിക്കും.

രോഹിണി: ദാമ്പത്യ ജീവിതം അനുകൂലമാകും. പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. പ്രണയിക്കുന്നവർക്കിടയിൽ സ്‌നേഹം വളരും.

മകയിരം: ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കണം. കഠിനാധ്വാനം ചെയ്യേണ്ടിവരും. വിദ്യാര്‍ത്ഥികൾക്ക് സമ്മിശ്ര ഫലങ്ങളായിരിക്കും. പഠനത്തില്‍ താല്‍പര്യം കുറയും.

തിരുവാതിര: ബിസിനസില്‍ കഠിനാധ്വാനത്തിലൂടെ മാത്രമേ നേട്ടം ലഭിക്കൂ. എതിരാളികളെ കരുതിയിരിക്കേണ്ടതുണ്ട്. ദാമ്പത്യബന്ധത്തില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടേക്കാം.

പുണര്‍തം: നിസാരകാര്യങ്ങള്‍ തര്‍ക്കങ്ങള്‍ക്ക് കാരണമാകും. ശത്രുക്കളെ കരുതിയിരിക്കുക. ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ജോലി അന്വേഷകര്‍ക്ക് സമയം അത്ര ശുഭമല്ല.

പൂയം: കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറും. ഔദ്യോഗിക ജീവിതത്തില്‍ സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അലസത വര്‍ദ്ധിക്കും.

ആയില്യം: കഠിനാധ്വാനം ഗുണം ചെയ്യും. മാതാവിന്റെ ആരോഗ്യത്തില്‍ ചില ഏറ്റക്കുറച്ചിലുകള്‍ കണ്ടേക്കാം. ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം വളരും. ആരോഗ്യം സമ്മിശ്രമായിരിക്കും.

മകം: പണം ലഭിക്കുമെങ്കിലും ചെലവുകളും ഉയരും. മാനസികാവസ്ഥയില്‍ ഏറ്റക്കുറച്ചിലുകള്‍ കണ്ടേക്കാം. ദാമ്പത്യ ജീവിതത്തില്‍ ചില പൊരുത്തക്കേടുകള്‍ക്ക് സാദ്ധ്യതയുണ്ട്. ബന്ധുക്കളുമായി ചില തര്‍ക്കങ്ങള്‍ ഉടലെടുത്തേക്കാം.

പൂരം: വിദ്യാര്‍ത്ഥികള്‍ക്കും തടസങ്ങള്‍ നേരിടേണ്ടിവരാം. മാനസിക വിഷമങ്ങളുണ്ടാകും. ആരോഗ്യം ശ്രദ്ധിക്കുക. കുടുംബജീവിതത്തില്‍ സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. സന്ധിവേദന പ്രശ്‌നമായേക്കാം.

ഉത്രം: കുടുംബ ജീവിതത്തില്‍ ചില പ്രശ്‌നങ്ങളും തടസങ്ങളുമുണ്ടായേക്കാം. പ്രണയിക്കുന്നവർക്ക് സമയം അത്ര അനുകൂലമല്ല. ജീവിത പങ്കാളിക്ക് ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉയര്‍ന്നേക്കാം.

അത്തം: ജോലിയായാലും ബിസിനസായാലും നല്ല ഫലങ്ങള്‍ ലഭിക്കും. കഠിനാധ്വാനത്തോടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റും. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് സമയം നല്ലതാണ്.

ചിത്തിര: കുടുംബ ജീവിതത്തില്‍ സന്തോഷം വരും. ദാമ്പത്യ ജീവിതത്തില്‍ സ്നേഹവും പരസ്പര ബന്ധവും ശക്തമാകും. ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. ജോലിയില്‍ തിരക്കുകള്‍ ഉയരും.

ചോതി: കുടുംബജീവിതത്തില്‍ ബന്ധങ്ങള്‍ക്കിടയില്‍ ചില വിള്ളലുകള്‍ ഉണ്ടായേക്കാം. പ്രണയിക്കുന്നവർക്ക് സമയം അനുകൂലമാണ്. സാമ്പത്തിക നില മെച്ചപ്പെടും. വരുമാനത്തില്‍ വര്‍ദ്ധനവ് കാണും.

വിശാഖം: ദാമ്പത്യ ജീവിതം മെച്ചപ്പെടും. സാമ്പത്തിക നില നല്ലതായി തുടരും. പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാനാകും. പുതിയ കാര്യങ്ങള്‍ പഠിക്കാനാകും. ജോലിയിൽ നേട്ടങ്ങള്‍ക്ക് അവസരം വരും. ആരോഗ്യം ശ്രദ്ധിക്കണം.

അനിഴം: ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ കൈവരും. ജോലി അന്വേഷിക്കുന്നവര്‍ക്ക് സമയം നല്ലതാണ്. വിദ്യാഭ്യാസത്തില്‍ ചില അപ്രതീക്ഷിത തടസങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും.

തൃക്കേട്ട: ചെറിയ കാര്യങ്ങളില്‍ കുടുംബാംഗങ്ങളുമായി തര്‍ക്കമുണ്ടായേക്കാം. ക്ഷമാപൂര്‍വം കാര്യങ്ങള്‍ പരിഹരിക്കുന്നത് നന്നായിരിക്കും.പ്രണയജീവിതത്തില്‍ ചില തടസങ്ങളുണ്ടാകും. ദാമ്പത്യജീവിതത്തില്‍ ചില വിയോജിപ്പുകള്‍ കണ്ടേക്കാം.

മൂലം: ദാമ്പത്യ ജീവിതം സന്തോഷകരമാകും. ദമ്പതികൾ തമ്മില്‍ തര്‍ക്കങ്ങളുണ്ടെങ്കില്‍ അതിന് പരിഹാരം കാണാനാകും. സാമ്പത്തികമായി സമയം സമ്മിശ്രമാണ്. എന്നിരുന്നാലും വരുമാനം വര്‍ദ്ധിപ്പിക്കാനായി നിരവധി മാര്‍ഗ്ഗങ്ങള്‍ മുന്നിലുണ്ടാകും.

പൂരാടം: സംസാരം നിയന്ത്രിക്കുക. ബന്ധുക്കളുമായി ചില തര്‍ക്കങ്ങള്‍ സാദ്ധ്യമാണ്. ആരോഗ്യം ശ്രദ്ധിക്കുക. ശത്രുക്കളെ കരുതിയിരിക്കേണ്ടതുണ്ട്.മാതാവിന്റെ ആരോഗ്യം ശ്രദ്ധിക്കണം. മാനസികമായി നിങ്ങള്‍ ഈ സമയം അസ്വസ്ഥരാകും.

ഉത്രാടം: കുടുംബാംഗങ്ങളില്‍ നിന്നും അകന്നു നില്‍ക്കേണ്ടി വരും. പ്രണയബന്ധത്തില്‍ തര്‍ക്കങ്ങള്‍ വളരും. ദാമ്പത്യത്തിലും വെല്ലുവിളികള്‍ നേരിടേണ്ടിവരാം. സഹോദരങ്ങൾ തമ്മില്‍ ചില പ്രശ്‌നങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മോശമാകും.

തിരുവോണം: ദാമ്പത്യ ജീവിതത്തില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടേക്കാം. ശത്രുപക്ഷം സജീവമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അത്ര അനുകൂലമല്ല. ഏകാഗ്രത നഷ്ടപ്പെടും. ഉന്നത പഠനത്തിന് തടസം നേരിടേണ്ടിവന്നേക്കാം.

അവിട്ടം: കുടുംബജീവിതത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. വീട്ടില്‍ നിന്നും മാറിനില്‍ക്കേണ്ട സാഹചര്യം വരും. സംസാരം നിയന്ത്രിക്കുക. ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ കരുതിയിരിക്കുക.

ചതയം: മുൻപ് ചെയ്ത കഠിനാധ്വാനത്തിന്റെ ഫലങ്ങള്‍ ലഭിക്കും. കുടുംബത്തില്‍ ചില തര്‍ക്കങ്ങള്‍ കണ്ടേക്കാം. പണം നേടാനാകുമെങ്കിലും ചെലവും ഉര്‍ന്നുവരും. വ്യാപാരികള്‍ക്ക് ലാഭമുണ്ടാക്കാനാകും.

പൂരുരുട്ടാതി: പ്രണയബന്ധത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാം. ഭൂമി സംബന്ധിച്ച കാര്യങ്ങളില്‍ അനുകൂല തീരുമാനം,പലവിധത്തിലും ഉണ്ടായിരുന്ന വിഷമാനുഭവങ്ങള്‍ക്ക് ശമനം.

ഉത്തൃട്ടാതി: പ്രണയിക്കുന്നവർക്ക് സമയം തികച്ചും അനുകൂലമാണ്. ദാമ്പത്യ ജീവിതത്തില്‍ ജീവിത പങ്കാളിയില്‍ നിന്നും നേട്ടങ്ങളും പിന്തുണയുമുണ്ടാകും. ഭക്ഷണ ക്രമം ശ്രദ്ധിക്കുക.

രേവതി: കുടുംബ ജീവിതത്തില്‍ ഫലം സമ്മിശ്രമായിരിക്കും. ചില പ്രതികൂല സാഹചര്യങ്ങൾ ബന്ധങ്ങള്‍ക്ക് ഇടയിലുണ്ടാവും. എന്നാല്‍ അവയില്‍ പലതും നേരിടാനാകും. ഉദര സംബന്ധമായ പ്രശ്നങ്ങള്‍ വന്നേക്കാം.