അമേരിക്കയിൽ നിലവിൽ സാമ്പത്തികമാന്ദ്യം ഉണ്ടാകില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ജോ ബൈഡൻ. രാജ്യത്ത് തുടർച്ചയായ രണ്ടാം പാദത്തിലും ജിഡിപി ഇടിയുകയാണ്. ഈ ആഴ്ച അവസാനത്തോടെയാണ് പുതിയ റിപ്പോർട്ട് വരാൻ പോകുന്നത്. എന്നാൽ ബൈഡൻ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ നോക്കിക്കാണുന്നത്. 'എന്റെ കാഴ്ച്ചപ്പാടിൽ നമ്മളൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് ഇപ്പോൾ പോകാൻ യാതൊരു സാധ്യതയുമില്ല,' ബൈഡൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

biden

രാജ്യത്തെ ജീവനക്കാരുടെ എണ്ണത്തിൽ ഗണ്യമായ പുരോഗതിയാണുള്ളത്. തൊഴിൽമേഖലയിൽ സുസ്ഥിരമായ പുരോഗതിയിലേക്കാണ് രാജ്യം പോകുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധിക്ക് യാതൊരു സാധ്യതയുമില്ലെന്ന് ബൈഡൻ വ്യക്തമാക്കി. യുഎസിലെ മുതിർന്ന പല ഉദ്യോഗസ്ഥരും സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യത തള്ളിക്കളഞ്ഞിട്ടുണ്ട്. ശക്തമായ തൊഴിൽ വിപണികൾ കണക്കിലെടുക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ സമ്ബദ്വ്യവസ്ഥയിൽ മാന്ദ്യം ഉണ്ടാകാൻ സാധ്യതയില്ലെന്ന് അവർ പറയുന്നു.