
തിരുവനന്തപുരം: എസ്.എ.ടി ആശുപത്രി മാതൃകാ ശിശുസംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കേരള എൻ.ജി.ഒ യൂണിയൻ മെഡിക്കൽ കോളേജ് ഏരിയാകമ്മിറ്റി ഫീഡിംഗ് കോർണറുകളിലേക്ക് കസേരകൾ വാങ്ങിനൽകി.യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം അശോക് പി.എസ്, എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു ജി.എസിന് കസേരകൾ കൈമാറി. ഏരിയ സെക്രട്ടറി പി. ഡൊമിനിക്, ജില്ലാ കമ്മിറ്റിയംഗം എച്ച്.എ.നസിറുദ്ദീൻ, ഏരിയ പ്രസിഡന്റ് ശിവമോളി ഒ എന്നിവർ പങ്കെടുത്തു.