
കൊച്ചി: 'ബോചെ" ബ്രാൻഡിൽ ഗൃഹോപകരണങ്ങളും വെള്ള മുണ്ടുകളും ഷർട്ടുകളും ബോചെയുടെ വസ്ത്രമായ വെള്ള ചട്ടയും മുണ്ടും വിപണിയിലെത്തി. എറണാകുളം ഗോകുലംപാർക്ക് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ഡോ.ബോബി ചെമ്മണൂരും (ബോചെ) ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻപിള്ളയും ചേർന്ന് ഉത്‌പന്നങ്ങൾ വിപണിയിലിറക്കി.
പുത്തൻ വസ്ത്രങ്ങളണിഞ്ഞ് ബോചെയും മോഡലുകളും റാമ്പ് വാക്ക് നടത്തി. തിരുപ്പൂരിലെ സ്വന്തം ഫാക്‌ടറിയിൽ നിന്നാണ് ഉത്‌പന്നങ്ങളെത്തിക്കുന്നത്. 54 ഇനം ഗൃഹോപകരണങ്ങളാണ് അവതരിപ്പിച്ചത്. ഒരുവർഷത്തിനകം 200ഓളം പുത്തൻ ഉത്‌പന്നങ്ങളും ഓട്ടോമാറ്റിക് പ്രൊഡക്‌ഷൻ യൂണിറ്റും അവതരിപ്പിക്കുമെന്ന് ഡോ.ബോബി ചെമ്മണൂർ പറഞ്ഞു.
കേരളത്തിലെ പ്രമുഖ റീട്ടെയിൽ ഷോപ്പുകളിലും ബോബി ഗ്രൂപ്പിന്റെ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫിജികാർട്ടിലൂടെയും ഉത്‌പന്നങ്ങൾ വാങ്ങാം. ഫിജികാർട്ട് സി.ഒ.ഒ അനീഷ് കെ.ജോയ് ഉത്‌പന്നങ്ങൾ പരിചയപ്പെടുത്തി. ചലച്ചിത്രതാരം സോനാ നായർ, ഫിജികാർട്ട് സി.ഇ.ഒ ജോളി ആന്റണി, മലങ്കര ക്രെഡിറ്റ് സൊസൈറ്റി സി.ജി.എം പൗസൺ വർഗീസ്, ബോബി ഗ്രൂപ്പ് പി.ആർ.ഒ എം.ജെ.ജോജി, ഷിനിൽ ചാക്കോ എന്നിവർ സംസാരിച്ചു.